വിശ്വാസം 

ജീവിതത്തിലെ ഏതെങ്കിലും ഒരു സമയത്തു 

നമ്മൾ നമ്മളോട് തന്നെ ചോദിച്ചിരിക്കും 

ഉണ്ടോ ഉള്ളിൽ വിശ്വാസം? 

ഒരു കടുകുമണിയോളമെങ്കിലും? 

പഠിക്കുന്ന കാലത്തു ജയിക്കുമെന്നു 

ജോലിയായാൽ ഇനി അങ്ങോട്ട് എല്ലാ കടങ്ങളും തീരും എന്ന് 

കല്യാണം കഴിഞ്ഞാൽ എല്ലാത്തിനും ഒരു കൂട്ടായി എന്ന് 

ഇങ്ങനെ ഓരോ സമയത്തു ഓരോ വിശ്വാസം. 

 പ്രായമുള്ളവർ പറയുന്നു 

ഇന്നത്തെ കാലത്ത് തീരെ കുറവാണെന്നു. 

ന്യൂ ജൻ പോസ്റ്റുകളിടുന്നു 

എല്ലാം ചങ്കിന്റെ ഉള്ളിലുണ്ടെന്നു ..

എല്ലാവര്ക്കും അവരവരുടെ വിശ്വാസം. 

പാലിൽ വെള്ളമോ?

ഭക്ഷണത്തിൽ മായമോ?

പച്ചക്കറിയിൽ കീടനാശിനിയോ അതോ തിരിച്ചോ? 

ഒന്നിലും അത്ര പോരാ വിശ്വാസം. 

മനസ്സാക്ഷിക്കു മുന്നിൽ കേസുകൾ എടുക്കുമ്പോൾ 

ശരിയോ തെറ്റോ എന്നറിയാതെ വരുമ്പോൾ 

എങ്ങനെയും ജയിക്കണം എന്നാവരുത് 

മറിച്ചു തെറ്റും ഉൾക്കൊണ്ട് കൊണ്ടാവണം 

സ്വയത്തിലുള്ള വിശ്വാസം. 

കാലമെത്രെ കഴിഞ്ഞാലും 

കാതങ്ങളെത്ര താണ്ടിയാലും 

കാത്തു വക്കണം, 

ദൈവത്തിലുള്ള വിശ്വാസം. 

Leave your thought...

This site uses Akismet to reduce spam. Learn how your comment data is processed.